കോട്ടയം : ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാനായി പോകുന്നതിനിടെ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയ് (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ കോട്ടയം നാഗമ്പടം പാലത്തിലായിരുന്നു അപകടം.
ഇരുവരും ചേർന്ന് സമ്മാനം വാങ്ങാൻ നഗരത്തിലേയ്ക്ക് പോകുംവഴി പാലംകയറി വന്ന ലോറി ബിനോയ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായത്.
ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊടി ഉത്പന്നങ്ങളും, സ്‌പൈസസും ഓട്ടോറിക്ഷയിൽ എത്തിച്ച് ഹോൾസെയിൽ വില്പന നടത്തുകയാണ് ബിനോയ്. മക്കൾ : ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി ( പത്താം ക്ലാസ് വിദ്യാർത്ഥിനി).