തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്ന കള്ളന്‍ പിടിയിൽ. മണ്ണന്തല ,ഇടയലക്കോണം സ്വദേശിയായ വട്ടിയൂർകാവ് ,മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു എൽ (33) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു സ്ഥലങ്ങളിൽ നിന്നായി ലക്ഷകണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധനങ്ങളുമാണ് മോഷ്ടിച്ചത്.
വീടുകളിൽ പ്ലംബിംഗ് ജോലിക്ക് എത്തിയ ശേഷം പ്രദേശത്തെ പുതുതായി നിർമ്മിക്കുന്ന വീടുകൾ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ ഇവിടെയെത്തി വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്നതാണ് രീതി.മോഷ്ടിച്ച സാധനങ്ങൾ വയറുകളിൽ നിന്നും ചെമ്പ് കമ്പി വേർതിരിച്ച് ആക്രിക്കടകളിൽ വിൽക്കും. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിൻ്റെ നമ്പർ പോലീസിന് ലഭിച്ചത്.