29.3 C
Kochi
Saturday, February 21, 2026
More

    Latest Posts

    ഉറങ്ങിക്കിടക്കുമ്പോൾ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു

    പാലക്കാട്: അയിലൂരില്‍ ഉറങ്ങിക്കിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ്(കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് ഇറക്കാനായി ലോറി പുറകോട്ട് എടുക്കുമ്പോഴായിരുന്നു അപകടം.

    തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ: ഷൈജ, മക്കൾ: നിരജന, നീരജ്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നതിനെ തുടർന്നാണ് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു ഇറക്കിയത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.