മലപ്പുറം: എടവണ്ണപ്പാറ ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശി വി.സിദ്ദീഖ് അലിയെയാണ്(43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.