പത്തനംതിട്ട: മദ്യലഹരിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി രത്നാകരനാണ്(53) കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഭാര്യ ശാന്തമ്മ വിറക് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചിറ്റാർ കൊടുമുടി സ്വദേശിയായ രത്നാകരൻ വെസ്റ്റ് കോളനി ഓലിക്കൽ വീട്ടിൽ താമസിക്കുകയായിരുന്നു. രത്നാകരനെ നിലയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പമ്പ പോലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു. രത്നാകരനും ശാന്തമ്മയും മദ്യലഹരിയിൽ വാക്ക് തർക്കം നടന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.