കട്ടപ്പന: ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസ്. ഗന്ധർവൻ ആണെന്ന് കരുതണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നാണ് പരാതി. 2016 ന് ശേഷം പലതവണ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരട്ടക്കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന നിതീഷിനെയും വിഷ്ണുവിനെയും തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും പീരുമേട് ജയിലില്‍ റിമാൻഡ് ചെയ്തു.
എട്ടുവർഷങ്ങള്‍ക്ക് മുൻപ് വിജയനും നിതീഷും ചേർന്നാണ് അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ കൊന്നത്.
കൈയിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം കന്നുകാലി കൂടിന്റെ തറയില്‍ കുഞ്ഞിന്റെ മൃതദേഹം മറവും ചെയ്തു. വർഷങ്ങൾക്കുശേഷം, അതേ വിജയനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് നിതീഷ് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലയ്ക്ക് നിതീഷിന് കൂട്ടായി നിന്നതാകട്ടെ കൊല്ലപ്പെട്ട വിജയന്റെ സ്വന്തം മകനും ഭാര്യ സുമയുമാണെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.