27.8 C
Kochi
Tuesday, October 7, 2025
More

    Latest Posts

    വീട്ടിൽ ട്യൂഷന് വന്ന 10 വയസുകാരിയെ വളർത്തുനായ കടിച്ചു; അധ്യാപികക്കെതിരേ കേസ്

    ആലപ്പുഴ: വീട്ടിൽ ട്യൂഷന് വന്ന കുട്ടിയെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികക്കെതിരേ കേസെടുത്തു. പത്തുവയസുകാരിക്കാണ് കടിയേറ്റത്. അധ്യാപികയായ മാരാരിക്കുളം വടക്ക് മാപ്പിളപറമ്പില്‍ ദേവികയെ പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    16ന് വൈകിട്ട് 6.55 ഓടെയാണ് കേസിനാധാരമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പുറിത്തിറങ്ങിയ കുട്ടിയെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. അമ്മ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റു.

    ദേവികയുടെ സഹോദരിയാണ് നായയെ വളര്‍ത്തുന്നത്. ഇവര്‍ എത്തി നായയെ കൂട്ടിലാക്കി. നായ ആക്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ വൈകിയതാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടിലുള്ളവര്‍ക്കും നായയെ പേടിയാണെന്ന വിശദീകരണം കേട്ടപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

    കുട്ടി പതിവായി ട്യൂഷന് പോയിരുന്ന വീട്ടിലാണ് സംഭവം. വീട്ടിനകത്ത് വളര്‍ത്തുന്ന നായ, ചങ്ങലയില്‍നിന്ന് രക്ഷപ്പെട്ട് ഓടിവന്ന് കടിക്കുകയായിരുന്നു. മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുക്കാതെ ഉദാസീനമായി നായയെ വളര്‍ത്തിയതിനാണ് കേസ്.

    മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരവും അശ്രദ്ധകാരണം അപകടം വരുത്തിയതിന് 336 വകുപ്പ് പ്രകാരവും മുറിവേല്‍പ്പിച്ചതിന് 337 വകുപ്പ് പ്രകാരവുമാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.