കൊണ്ടോട്ടി(മലപ്പുറം): വില്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി മൂന്നുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. കൊണ്ടോട്ടി മേലങ്ങാടി നയ്യന്‍ മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ (28) വൈത്തല പറമ്പില്‍ ഉമറുല്‍ ഫാറൂഖ് (30) നെടിയിരുപ്പ് സ്വദേശി തലാപ്പില്‍ യഥുന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി കൊണ്ടോട്ടി മണ്ണാറിലെ അജ്മലിന്റെ വീട്ടുപരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് പത്ത് ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.