കൊല്ലം: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കോട്ടയ്ക്കകം തോണ്ടലില്‍ പുത്തന്‍ വീട്ടില്‍ ദ്രൗപദി(60)യാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രമോദ്(42) നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16-നാണ് സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മ ദ്രൗപതിയെ മര്‍ദിക്കാറുള്ളതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായെന്നും ഇത് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയെന്നുമാണ് പോലീസ് പറയുന്നത്. മീൻ വാങ്ങി ഉച്ചയോടെ വീട്ടിലെത്തിയ പ്രമോദ് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടശേഷം പുറത്തേക്ക് പോയി. മൂന്നുമണിയോടെ തിരികെയെത്തിയപ്പോള്‍ മീന്‍ പാചകം ചെയ്തിട്ടില്ലെന്നു കണ്ട് ദ്രൗപദിയെ മര്‍ദിക്കുകയായിരുന്നു. അക്രമത്തിൽ കമ്പിവടികൊണ്ട് തലയില്‍ അടിച്ചു. വീടിന്റെ ഭിത്തിയില്‍ ശക്തിയായി തല ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.