കാനഡ: ജീവനക്കാരനുമായുള്ള രഹസ്യ ബന്ധത്തെ തുടർന്ന്റോയല്‍ ബാങ്ക് ഓഫ് കാനഡ (ആര്‍ബിസി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ (സിഎഫ്ഒ) പുറത്താക്കി. സിഎഫ്ഒയായ നദീന്‍ അഹിനെയാണ് കഴിഞ്ഞയാഴ്ച സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 2021 സെപ്റ്റംബറിലാണ് നദീന്‍ സിഎഫ്ഒ സ്ഥാനത്തെത്തിയത്. ബാങ്കിലെ മറ്റൊരു ജീവനക്കാരനുമായി രഹസ്യ ബന്ധം പുലര്‍ത്തിയ നദീന്‍ പ്രസ്തുത വ്യക്തിയ്ക്ക് സ്ഥാനകയറ്റവും ശമ്പള വര്‍ധനയും നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ കാതറീന്‍ ഗിബ്‌സണെ ഇടക്കാല സിഎഫ്ഒയായി ബാങ്ക് നിയമിച്ചിട്ടുണ്ട്.
നദീനെ പുറത്താക്കിയ വിവരം ബാങ്ക് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ നദീനുമായി ബന്ധമുണ്ടായിരുന്ന ജീവനക്കാരനെയും ഇതോടൊപ്പം തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ബാങ്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നദീന്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ഇവരെ പുറത്താക്കിയത്. കാനഡയില്‍ ബാങ്കിന്റെ സിഎഫ്ഒ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് നദീന്‍.