കാസർഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.