കാഞ്ഞിരപ്പള്ളി: ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ നിന്ന് വന്‍ തോതില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. ഇടക്കുന്നം സ്വദേശി അസ്‌റുദീന്‍ ഷാജി (25)യെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇടക്കുന്നം ബാങ്ക് ജങ്ഷന്‍ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശം പോലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും നിരീക്ഷിച്ച് വരികയായിരുന്നു.