കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂര്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ മകന്റെ ഭാര്യയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അക്രമം നടത്തിയ ജോണ്‍ മാനസികരോഗിയാണെന്നാണ് അറിയുന്നത്. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.