സ്വയംഭോഗം ചെയ്ത ശേഷം ബീജം ഫലൂദയില്‍ ചേര്‍ത്ത കേസില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം നടന്നത്. കാലുറാം കുര്‍ബിയ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെക്കൊണ്ടയിലെ അംബേദ്കര്‍ സെന്ററിനടുത്തായിരുന്നു സംഭവം. ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സംഭവം ചര്‍ച്ചയായതോടെ നഗരത്തിലെ ഐസ്‌ക്രീം കടകളില്‍ പോലീസ് റെയ്ഡ് നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പ്പന നടത്തുന്ന ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.