തൃശൂർ: മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 72 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.